Seo Master present to you:
ഇന്റര്‍നെറ്റ് ബ്രൗസിംഗിന്റെ സ്പീഡിനെ ബാധിക്കുന്ന ഒരു പ്രധാന ഘടകമാണ് DNS സെര്വ്വറുകൾ. സാധാരണ ഗതിയിൽ നമ്മള് ഉപയോഗിക്കുക സര്‍വ്വീസ് പ്രൊവൈഡറിന്റെ DNS സെര്വ്വറായിരിക്കും. പലകാരണങ്ങള്‍കൊണ്ടും അതിന്റെ വേഗത കുറവായിട്ടായിരിക്കും കാണപ്പെടുക. അതിനു പരിഹാരമായി ചെയ്യാന്‍ കഴിയുന്നത് ആ DNS സെര്വ്വറിനെ മാറ്റി മറ്റേതെങ്കിലും DNS സെര്‍വ്വറുകളെ അവിടെ കോണ്‍ഫിഗര്‍ ചെയ്യുകയാണ്. കൂടുതല്‍ വേഗത പ്രധാനം ചെയ്യുന്ന ധാരാളം DNS സെര്വ്വറുകൾ ഇന്റർനെറ്റിൽ ലഭ്യമാണ്. അവയെപ്പറ്റി മനസിലാക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.അതില്‍ത്തന്നെ ഏറ്റവും വേഗതയുള്ളത് കണ്ടുപിടിച്ചു തരുന്ന ഒരു ഓപ്പണ്‍ സോഴ്സ് ബഞ്ച് മാര്‍ക്ക് ടൂളാണ് NameBench. (Mac OS X, UNIX എന്നിങ്ങനെ വിവിധ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ക്കും ഉപയോഗിക്കാനാവുന്ന നേംബഞ്ച് ടൂള്‍ ലഭ്യമാണ്). നെയിം ബഞ്ച് ഡൌൺലോഡ് ചെയ്യുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക. . NameBench നെ റണ്‍ ചെയ്യുമ്പോള്‍ താഴെക്കാണുന്ന തരത്തില്‍ ഒരു സ്ക്രീന്‍ വരും. പ്രത്യേകിച്ചു മാറ്റങ്ങള്‍ ഒന്നും വരുത്താതെ ബെഞ്ച്മാര്‍ക്ക് ടെസ്റ്റുകൊടുക്കുക. ഏകദേശം പത്ത് പതിനഞ്ച് മിനിറ്റുകള്‍ക്ക് ശേഷം ഒരു റിപ്പോര്‍ട്ട് ജനറേറ്റ് ചെയ്ത് കിട്ടും. ഈ റിപ്പോര്‍ട്ടില്‍ കാണുന്നത് DNS സെര്‍വ്വറിന്റെ റെക്കമന്റഡ് കോണ്ഫിഗറേഷന് താഴെപ്പറയുന്ന രീതിയില്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ചെയ്യാനാകും.വിന്‍ഡോസ് 7 ല്‍ ചെയ്യുന്നതിന്റെ അല്ലെങ്കില്‍ ഇതിന്റെ Advanced ടാബില്‍ ക്ലിക്ക് ചെയ്ത് add ബട്ടന് ഉപയോഗിച്ച് താഴെക്കാണുന്നതുപോലെ മൂന്നു സെര്‍വ്വറുകളും കോണ്‍ഫിഗര്‍ ചെയ്യാം ഇനി സിസ്റ്റം റീ സ്റ്റാര്‍ട്ട് ചെയ്യുക. തീര്‍ച്ചയായും ഇന്റര്‍നെറ്റ് ബ്രൗസിംഗ് വേഗത കൂടുന്നതായി അനുഭവപ്പെടും.ISP provider ന്റെ പഴയ സെറ്റിംഗ്സിലേക്ക് തിരിച്ചു പോകണമെങ്കില്‍ .obtain DNS server address automatically എന്നതില്‍ ക്ലിക്കിയാല്‍ മതി |
Labels: Blogs and Websites