Création des Logiciels de gestion d'Entreprise, Création et référencement des sites web, Réseaux et Maintenance, Conception
Création des Logiciels de gestion d'Entreprise, Création et référencement des sites web, Réseaux et Maintenance, Conception
1. F1 = സഹായം Help.
2. F4 = അവസാനം ചെയ്ത പ്രവൃത്തി ആവര്‍ത്തിക്കാന്‍ (Ctrl + Y) Redo വിനുതുല്യമായത്. Repeat the last action
3. F5 = ആവശ്യമായ പേജിലേക്കോ വരിയിലേക്കോ ഭാഗത്തേക്കോ എളുപ്പവഴിയില്‍ എത്തിച്ചേരുന്നതിന് Go to .
4. F7 = ടൈപ്പ് ചെയ്ത വാക്കുകളുടെ വ്യാകരണവും അക്ഷരത്തെറ്റും കണ്ടുപിടിക്കുന്നതിന് Spelling and grammar.
5. F12 = തുറന്ന പേജ് കമ്പ്യൂട്ടറിന്റെ ആവശ്യമുള്ള അറകളില്‍/ സ്ഥാനങ്ങളില്‍ സുരക്ഷിതമാക്കി സൂക്ഷിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കുന്നതിന് Save as.
6. F8 then (left arrow) = സെലക്ഷന്‍ ഓരോ അക്ഷരം ഇടതുവശത്തേക്ക് അധികമായി കൂട്ടിചേര്‍ക്കുന്നതിന് Increase selection to the left by one character
7. F8 then (right arrow) = വലതുവശത്ത് അധികമായി കൂട്ടിചേര്‍ക്കുന്നതിന് Increase selection to the right by one character
8. Ctrl + F1 മെനു ബാറും പേജുമാത്രമായി ദൃശ്യമാകുന്ന രൂപത്തില്‍ പേജ് ക്രമീകരിക്കുന്നതിന് Task Pane.
9. Ctrl + F2 = പ്രിന്റ് ചെയ്യുന്നതിനുള്ള ഭാഗം നിരീക്ഷിക്കുന്നതിന്/വിശകലനം ചെയ്യുന്നതിന് Print preview.
10. Shift + F3 = ഇംഗ്ലീഷ് അക്ഷരങ്ങള്‍ വലിയ അക്ഷരത്തിലേക്ക് മാറ്റുന്നതിന് Cycle between capitalized formats
11. Ctrl + Incert = ഉള്ളടക്കം കോപ്പി ചെയ്യുന്നതിന് Copy.
12. Shift + Incert = ഉള്ളടക്കം മറ്റൊരിടത്തേക്ക് പതിക്കുന്നതിന് Paste.
13. Shift + End = ഒരു ലൈന്‍ അവസാനം വരെ സെലക്ട് ചെയ്യുന്നതിന് Select from current position to the end of the line.
14. Shift + Home = ഒരു ലൈന്‍ ആദ്യാക്ഷരം വരെ സെലക്ട് ചെയ്യുന്നതിന് Select from current position to the beginning of the line.
15. Ctrl + Shift + (left arrow) = തൊട്ടടുത്ത ഇടുത് വശത്തെ വാക്ക് സെലക്ട് ചെയ്യുന്നതിന് Select from current position to the beginning of the word.
16. Ctrl + Shift + (right arrow) = തൊട്ടടുത്ത വലുത് വശത്തെ വാക്ക് സെലക്ട് ചെയ്യുന്നതിന് Select from current position to the end of the word.
17. Ctrl + Shift + (up arrow) = ഉള്ളടക്കം ആദ്യം മുതല്‍ സെലക്ട് ചെയ്യുന്നതിന് Select from current position to the beginning of the document.
18. Ctrl + Shift + (down arrow) ഉള്ളടക്കം അവസാനം വരെ സെലക്ട് ചെയ്യുന്നതിന് Select from current position to the end of the document.
19. Shift + Page Up = പേജിന്റെ ആദ്യവരെ സെലക്ട് ചെയ്യുന്നതിന് Select from current position to the beginning of the window.
20. Shift + Page Down = തുറന്ന വച്ച പേജിന്റെ അവസാനം വരെ സെലക്ട് ചെയ്യുന്നതിന് Select from current position to the end of the window.
21. Ctrl+ Page Up = ഒരു പേജ് മുകളിലേക്ക് വിന്‍ഡോ ചലിപ്പിക്കുന്നതിന് One screen page up.
22. Ctrl + Page Down = ഒരു പേജ് വിന്‍ഡോ താഴെയ്ക്ക് കൊണ്ടുവരുന്നതിന് One screen page down.
23. Shift + F7 = വാക്കുകളുടെ അര്‍ത്ഥം കണ്ടുപിടിക്കുന്നതിനുള്ള ഡിക്ഷണറി തുറക്കുന്നതിന് Thesaurus check selected text.
24. Shift + F12 = പേജ് സുരക്ഷിതമായി സുക്ഷിക്കുന്നതിന് Save.
25. Ctrl + Shift + F12 = പേജ് പ്രിന്റ് ചെയ്യുന്നതിന് Print.
26. Alt + Shift + D = ഇന്നത്തെ തീയതി ചേര്‍ക്കുന്നതിന് Insert the current date.
27. Alt + Shift + T = ഇപ്പോഴത്തെ സമയം ചേര്‍ക്കുന്നതിന് Insert the current time.
28. Ctrl + A = വാക്കുകളും ചിത്രങ്ങളും സെലക്ട് ചെയ്യുവാന്‍ Select all (including text, graphics).
29. Ctrl + B = വാക്കുകള്‍ കട്ടികൂട്ടുന്നതിന് Bold.
30. Ctrl + I = വാക്കുകള്‍ ചരിച്ചെഴുതുന്നതിന് Italic.
31. Ctrl + U = വാക്കുകള്‍ അടിയില്‍ വരയിടുന്നതിന് Underline.
32. Ctrl + C = നമ്മുക്ക് ആവശ്യമുള്ളത് പകര്‍ത്തുന്നതിന്/കോപ്പി ചെയ്യുന്ന തിന് Copy.
33. Ctrl + V = കോപ്പി ചെയ്ത ഭാഗങ്ങള്‍ മറ്റൊരിടത്ത് പകര്‍ത്തുന്ന തിന് Paste.
34. Ctrl + X = ആവശ്യമുള്ള വാക്കുകള്‍, ചിത്രങ്ങള്‍ അടര്‍ത്തിയെടുക്കുന്ന തിന് Cut.
35. Ctrl + F = ഏതെങ്കിലും വാക്കുകളോ വാക്യങ്ങളോ, പേജു നമ്പറോ കണ്ടെത്തുന്നതിന് Find.
36. Ctrl + Z = അവസാനം ചെയ്ത ഒരു പ്രവൃത്തി തിരുത്തുന്നതിന് Undo.
37. Ctrl + Y = തിരുത്തിയ പ്രവൃത്തി പഴയപോലെ ആക്കുന്നതിന് Redo.
38. Ctrl + P = പ്രിന്റ് ചെയ്യേണ്ട നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ പേജ് തുറക്കുന്നതിന് Open the print dialog.
39. Ctrl + K = ആവശ്യമുള്ള പ്രോഗ്രാമുകളുടെ/വെബ് പേജ് എന്നിവയുടെ സൂചകം/പദങ്ങള്‍ ചേര്‍ക്കുന്നതിന് Insert link.
40. Ctrl + L = ടൈപ്പ് ചെയ്ത ഉള്ളടക്കമോ ചിത്രങ്ങളോ ഇടതുവശം ക്രമീകരിക്കുന്നതിന് Left align.